|    Aug 21 Tue, 2018 9:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം: 10 വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം 2 വര്‍ഷത്തെ അധിക തടവനുഭവിക്കണം. പിഴത്തുക പ്രതിയില്‍ നിന്ന് ഈടാക്കുന്നപക്ഷം പീഡനത്തിനിരയായ മകള്‍ക്ക് നല്‍കാനും നിര്‍ദേശിച്ചു. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. 2014നാണ് സംഭവം. പ്രതിയുടെ മരണപ്പെട്ട ആദ്യ ഭാര്യയിലുണ്ടായ മകളെയാണ് പീഡിപ്പിച്ചത്. കടക്കാവൂര്‍ പോലിസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വല്‍സാ വര്‍ഗീസ് ഹാജരായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss