|    Sep 26 Tue, 2017 8:15 pm
FLASH NEWS
Home   >  News now   >  

മകളെ പീഡിപ്പിച്ച അച്ഛന് 1503 വര്‍ഷം തടവ്

Published : 23rd October 2016 | Posted By: mi.ptk

Rape-no

കാലിഫോര്‍ണിയ: കൗമാരക്കാരിയായ മകളെ നാല് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സ്വദേശിയായ 41കാരനെയാണ് കോടതി കഠിനതടവിനു ശിക്ഷിച്ചത്.  ഫ്രന്‍സോ സുപ്പീരിയര്‍ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷയാണിത്.
2009 മുതല്‍ 2013 വരെയുള്ള നാലു വര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പെണ്‍കുട്ടിക്കു നേര്‍ക്ക് മുമ്പും പീഡനശ്രമമുണ്ടായിരുന്നതായും ഇതില്‍നിന്നു സംരക്ഷിക്കേണ്ട പിതാവുതന്നെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ ഇനി വെളിച്ചം കാണരുതെന്നും കോടതി നിരീക്ഷിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക