|    Jul 16 Mon, 2018 10:25 am
Home   >  Todays Paper  >  Page 4  >  

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

Published : 18th September 2017 | Posted By: fsq

 

എടപ്പാള്‍: പതിനെട്ടുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി എടപ്പാള്‍ നെല്ലിശ്ശേരിയില്‍ താമസക്കാരനായ നാല്‍പ്പത്തിനാലുകാരനെയാണ് ചങ്ങരംകുളം എസ്‌ഐ കെ സി മനേഷ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടി നാലു ദിവസം മുമ്പ് എടപ്പാളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരുന്നു. ഡോക്ടമാരുടെ പരിശോധനയി ലാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണു താന്‍ അവിവാഹിതയാണെന്നു പറഞ്ഞത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചങ്ങരംകുളം പോലിസില്‍ വിവരം നല്‍കുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നറിഞ്ഞു.  ഇന്നലെ വനിതാ പോലിസ് കുട്ടിയുടെ വീട്ടിലെത്തി മാതാവിന്റെയും കുട്ടിയുടെയും മൊഴിയെടുത്തു.  പിതാവ് പീഡിപ്പിച്ചതായി കുട്ടി പോലിസിനു മൊഴി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എടപ്പാള്‍ പ്രതികരണവേദി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇയാള്‍ വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss