|    Aug 21 Mon, 2017 4:38 am
FLASH NEWS

മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിനെ റിമാന്‍ഡ് ചെയ്തു

Published : 4th August 2017 | Posted By: fsq

 

കാട്ടാക്കട: കാട്ടാക്കട പുവച്ചല്‍ സ്വാദേശിനിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിനെ കാട്ടാക്കട പോലിസ് പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ആഴ്ചയാണ് നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും കാട്ടാക്കട പോലിസിലും ചൈ ല്‍ഡ് ലൈയിനിലും വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പോലിസും ചൈല്‍ഡ് ലൈന്‍ അധികൃതരും നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത് പിതാവില്‍ നിന്നു തന്നെയാണ് എന്ന് തെളിഞ്ഞത്. കാട്ടാക്കട സിഐ അനുരൂപിന്റെ നേതൃത്വത്തില്‍ പോലിസ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി വനിതാ പോലിസിന്റെ സഹായത്തോടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ അച്ഛന്‍ പീഡിപ്പിച്ചതായുള്ള വിവരം കുട്ടിയോ മാതാവോ പറഞ്ഞിരുന്നില്ല. അതേസമയം കണ്ടാല്‍ അറിയുന്ന ഒരാള്‍ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയായതിനാല്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ ഇവരെ തിരുവനന്തപുരം നിര്‍ഭയയിലേക്കു മാറ്റിയിരുന്നു. ഇവിടുത്തെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു വിവരം. ചൈല്‍ഡ് ലൈയിന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജപ്പുര പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കാട്ടാക്കട പോലിസിന് കേസ് കൈമാറുകയുമായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക്  മുമ്പ് മാതാപിതാക്കള്‍ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള ചികില്‍സയെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഇതിനിടെ തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭചിദ്രം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായതായി രക്ഷകര്‍ത്താക്കള്‍ അറിയിച്ചെങ്കിലും സംശയം തോന്നിയ ഇവിടുത്തെ ഡോക്ടര്‍ ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചു. ശേഷം അവിടെ മറ്റു ചില ആശുപത്രിയിലും ഗര്‍ഭഛിദ്രം നടത്തുന്നതിനെക്കുറിച്ചു തിരക്കിയെങ്കിലും പണചെലവ് അധികമായതിനാല്‍ രക്ഷകര്‍ത്താക്കള്‍ പെണ്‍കുട്ടിയെ തിരികെ നാട്ടില്‍ എത്തിക്കുകയും ചെയ്തു. ഇവരുടെ രീതികളില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാരാണ് പോലിസിനെയും ചൈല്‍ഡ് ലൈയിനിനെയും വിവരം അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക