|    May 26 Fri, 2017 7:26 am
FLASH NEWS

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന് അഞ്ചു വര്‍ഷം കഠിന തടവ്

Published : 1st July 2016 | Posted By: SMR

മഞ്ചേരി: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന് അഞ്ചുവര്‍ഷം കഠിന തടവ്.15കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിലമ്പൂര്‍ കരിമ്പുഴ പൊന്നുമണി(45)യെയാണ് മഞ്ചേരി ജില്ലാ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെപി സുധീര്‍ ശിക്ഷിച്ചത്. പ്രതിക്ക് തടവിന് പുറമെ 10000 രൂപ പിഴയും അടക്കണം പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് ലഭിക്കും.
പ്രോസിക്യൂഷന് വേണ്ടി അഡ്വ ജെയ്‌സണ്‍ തോമസ് ഹാജരായി. 2010 ജൂണ്‍ 24ന് നിലമ്പൂര്‍ പനങ്കയത്തുവെച്ചാണ് പീഡനം ശ്രമംനടന്നത്. തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തായത്.
ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.13സാക്ഷികളെ വിസ്തരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day