|    Jan 25 Wed, 2017 3:00 am
FLASH NEWS

മകളെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Published : 5th September 2016 | Posted By: SMR

ഗുരുവായൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് 11കാരിയായ മകളെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികില്‍സയിലിരിക്കേ മരിച്ചു. കുന്നംകുളം പാറേമ്പാടം സ്വദേശി പാണ്ടിയത്ത് പ്രബീഷാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
പ്രബീഷും ഭാര്യ ദീപയുമായി അകന്ന് കഴിയുകയാണ്. മകളെ വിട്ടുകിട്ടുന്നതിനായി കേസില്‍ വിധി മാതാവിന് അനുകൂലമായ വിഷമത്തില്‍  ദീപയുടെ വീട്ടിലെത്തിയ പ്രബീഷ് മകള്‍ പഥ്യയെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. തടയാനെത്തിയ ഭാര്യക്കും മാതാവ് രതിക്കും ഗുരുതരമായി പൊള്ളലേറ്റു.
കുഞ്ഞിന്റെ പൊള്ളല്‍ സാരമല്ല. പരിസരത്തുള്ളവര്‍ ഓടിയെത്തിയതോടെ പ്രബീഷ് വീടിന്റെ കുളിമുറിയില്‍ കയറി. ഇതിനിടെ പൊള്ളലേറ്റ രതി, ദീപ, പ്രഥ്യ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരതരമായി പൊള്ളലേറ്റ പ്രബീഷിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ മരണമടയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക