|    Mar 23 Thu, 2017 11:56 am
FLASH NEWS

മകളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത പിതാവിനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു’

Published : 14th July 2016 | Posted By: SMR

പന്തളം: കോളജ് വിദ്യാര്‍ഥിനിയായ മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പന്തളം മങ്ങാരം സലീം മന്‍സിലില്‍ സലീമിനും മകള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. സലീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍പാലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പന്തളത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.
പന്തളം സ്വകാര്യ ബസ്സ്റ്റാന്റില്‍ ഇന്നലെ രാവിലെയായിരുന്നു എട്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലേക്ക് പോവാനായി പത്തനംതിട്ട-പന്തളം റൂട്ടില്‍ ഓടുന്ന ബസ്സില്‍ കയറാനെത്തിയ വിദ്യാര്‍ഥിനിയോട് കണ്ടക്ടറും ഡ്രൈവറും അസഭ്യം പറയുകയും ബസ്സില്‍ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിതാവ് സലീം സ്ഥലത്തെത്തുകയായിരുന്നു. മകളെ കൈയേറ്റം ചെയതത് ചോദ്യം ചെയ്ത സലീമിനെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചു. സലീമും മകളും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സലീമിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ കൈയേറ്റത്തിനിടെ നഷ്ടപ്പെട്ടതായും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അടൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കുരമ്പാല, പുന്തല പടീറ്റേതില്‍ പടിഞ്ഞാറ്റേതില്‍ സുരേഷ്‌കുമാര്‍(32), കണ്ടക്ടര്‍ ഹരിപ്പാട്, പള്ളിപ്പാട്, നാച്ചതെക്കേതില്‍ രാജേഷ്(35) എന്നിവര്‍ക്കെതിരേ കേസെടുത്തു.
ഇതിനെതിരേ സ്വകാര്യ ബസ് ജീവനക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് പ്രതിഷേധിച്ചത് യാത്രക്കാരെ വലച്ചു. പത്തനംതിട്ട-പന്തളം റൂട്ടില്‍ ഓടുന്ന ശിവശക്തി ബസ് ഡ്രൈവറും കണ്ടക്ടറും കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മുമ്പും ഇത്തരത്തില്‍ പെരുമാറിയതായി പരാതി ഉണ്ട്.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ കൂടുതലായെത്തുന്ന രാവിലെയും വൈകീട്ടും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പോലിസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക