|    Oct 17 Tue, 2017 4:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മകളെ അപമാനിച്ചത് ചോദ്യം ചെയ്ത മാതാവിനെ അടിച്ചുകൊന്നു

Published : 23rd August 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയിലെ ഗന്‍ജം ജില്ലയില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഗന്‍ജം ജില്ലയിലെ ദബരാദ ഗ്രാമത്തിലായിരുന്നു സംഭവം. കൗമാരക്കാരിയായ മകളെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തിയ യുവാക്കളെ കൊല്ലപ്പെട്ട കമലയും ഭര്‍ത്താവ് പ്രകാശ് സ്വയിനും ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് യുവാക്കള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് യുവാക്കള്‍ കമലയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ പ്രകാശ് സ്വയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരതരമല്ല. കര്‍ഷക തൊഴിലാളിയായ ഇരുവരും ജോലി ചെയ്യുന്നതിനിടെയായിരുന്നു നാലംഗ സംഘം മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ മര്‍ദനമാണ് കമലയുടെ മരണകാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക