|    Jan 24 Tue, 2017 11:02 pm
FLASH NEWS

മകളുടെ വിവാഹം: സുധീരന്റെ നിലപാട് വേദനിപ്പിച്ചു; ബാര്‍കോഴ കേസില്‍ ഇനി നീതി ലഭിക്കുമെന്ന് പ്രതീക്ഷ: ബിജുരമേശ്

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: ബാര്‍കോഴ കേസ് പുനരന്വേഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശ്.
യുഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യമോ സേവനമോ ആവശ്യമായിരുന്ന ബാറുടമകള്‍ മന്ത്രി കെഎം മാണിക്കെതിരായി മൊഴിനല്‍കാന്‍ തയ്യാറായിരുന്നില്ല. അഴിമതി വിളിച്ചുപറഞ്ഞ താന്‍ ഒറ്റപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ ബാറുടമകള്‍ക്ക് സത്യം തുറന്നുപറയാനുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. അവരത് ചെയ്യുമെന്നാണ് തന്റെ വിശ്വാസം. ഏതന്വേഷണത്തോടും സഹകരിക്കും.
കെഎം മാണി മാത്രമല്ല കെ ബാബുവും അന്വേഷണത്തില്‍ കുടുങ്ങുമെന്ന് കരുതുന്നതായും ബിജുരമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തിയ പ്രസ്താവനകള്‍ വേദനിപ്പിച്ചെന്നും ബിജു രമേശ് പറഞ്ഞു. മകളുടെ വിവാഹനിശ്ചയത്തിന് കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പലരും പങ്കെടുത്തിരുന്നു. വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എത്തിയത്. മുന്‍മന്ത്രി അടൂര്‍ പ്രകാശ് ക്ഷണിച്ചിട്ട് വന്നവരുമുണ്ടായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരേ നിലകൊണ്ടതു കൊണ്ടു മാത്രം വ്യക്തിബന്ധങ്ങള്‍ ഇല്ലാതാകുന്നില്ല. അതുകൊണ്ടു തന്നെയാണ് വിവാഹ നിശ്ചയത്തിനു ക്ഷണിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍, അത് മഹാ അപരാധമായെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കരുതുന്നതായും ബിജുരമേശ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക