|    Jun 20 Wed, 2018 9:08 pm
FLASH NEWS
Home   >  National   >  

മകളുടെ മാനത്തേക്കാള്‍ വലുത് വോട്ട് -ശരദ് യാദവിന് വനിതാ കമ്മീഷന്‍ നോട്ടീസ്

Published : 25th January 2017 | Posted By: G.A.G

sharad-yadav-new

ന്യൂഡല്‍ഹി: സ്ത്രീയുടെ അന്തസ്സിനെ വോട്ടുമായി താരതമ്യപ്പെടുത്തിയതിന് ജെഡിയു നേതാവ് ശരദ് യാദവിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. മകളുടെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെങ്കില്‍ അതൊരു ഒരു പ്രദേശത്തെ മാത്രമാണ് ബാധിക്കുകയെന്നും എന്നാല്‍ വോട്ടിന്റെ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍ അത് രാജ്യത്തെ മുഴുവനും ബാധിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് വനിതാക്കമ്മീഷന്റെ നടപടി. പ്രസ്താവനയെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ കമ്മീഷന്‍ മുമ്പാകെ യാദവ് ഹാജരാകേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച പട്‌നയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് ശരദ് യാദവ് വിവാദ പ്രസ്താവന നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss