|    Aug 20 Sun, 2017 1:36 pm
FLASH NEWS

മകളുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടതിന് അറസ്റ്റ്: നിരാഹാരം തുടരുമെന്ന് മാതാപിതാക്കള്‍

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: നാല് മാസം പ്രായമുള്ള മകളുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത സംഭവത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അവിടെയും നിരാഹാരം നടത്തുമെന്ന് മാതാവ് രമ്യാ സുരേഷ്. എസ്എടി ആശുപത്രിയില്‍ ചികില്‍സാ പിഴവുമൂലം നാല് മാസം പ്രായമുള്ള രുദ്ര എന്ന കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ മാതാപിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. രണ്ടര വയസ്സുള്ള മകളുമായി സമരം നടത്തിയതിനാണ് നടപടി. എന്നാല്‍ കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉള്ളതുകൊണ്ടാണ് കുട്ടിയെ സമരത്തിന് ഒപ്പം കൂട്ടിയതെന്നാണ് മാതാപിതാക്കളുടെ പക്ഷം.  ഈ മാസം 18ന് മാതാപിതാക്കള്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാകും. ജയിലില്‍ പോകേണ്ട സാഹചര്യമുണ്ടായാല്‍ പുറത്തുള്ള മകളുടെ സംരക്ഷണം ബുദ്ധിമുട്ടാകും. ഈ കുഞ്ഞിനു കൂടി അപകടംപറ്റിയാല്‍  പോലിസും നീതിന്യായ വ്യവസ്ഥയുമായിരിക്കും ഉത്തരവാദികളെന്നും മാതാപിതാക്കള്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  മകള്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിക്കാത്തതിനാല്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക