|    Nov 19 Mon, 2018 2:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മകളുടെ ദുരൂഹ മരണം; നീതിതേടി മാതാപിതാക്കള്‍

Published : 2nd November 2018 | Posted By: kasim kzm

എറണാകുളം: മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശികളായ ഹൈജിനസ്-ലീലാമ ദമ്പതികള്‍. ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദമ്പതികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവരുടെ ഭര്‍തൃമതിയായ മകള്‍ അന്‍ലിയ (25)നെ കഴിഞ ആഗസ്ത് 25ന് കാണാതാവുകയും മൂന്ന് ദിവസം കഴിഞ്ഞ് വടക്കേക്കര പെരിയാറിലൂടെ അന്‍ലിയയുടെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സമയം സൗദി അറേബ്യയിലെ ജിദ്ദയില്‍ ആയിരുന്ന മാതാപിതാക്കള്‍ മരണവിവരം അറിഞ്ഞ് കളമശ്ശേരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹം അവരുടെ മകളുടേതാണെന്ന് തിരിച്ചറിഞ്ഞത്.
തൃശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി വി എം ജസ്റ്റിനാണ് മരണപ്പെട്ട ആന്‍ലിയയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 8 മാസം പ്രായമായ ഒരു ആണ്‍കുഞ്ഞ് ഉണ്ട്. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം ആന്‍ലിയയുടെ റൂമില്‍ നിന്നും അവരുടെ ഡയറിയും സ്വന്തമായി വരച്ച ചിത്രങ്ങളും ആഗ്രഹങ്ങള്‍ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും ആന്‍ലിയ ഭര്‍ത്താവില്‍ നിന്നും അവരുടെ അമ്മയില്‍ നിന്നും നിരന്തരമായി പീഡനം അനുഭവിച്ചിരുന്നതായി സൂചന ലഭിച്ചിരുന്നു. കൂടാതെ കാണാതായ ദിവസം സഹോദരന്‍ അഭിഷേകുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിങില്‍ ഭര്‍തൃവീട്ടുകാര്‍ എന്നെ കൊല്ലുമെന്നും അതിനാല്‍ എനിക്കിനി ഭര്‍ത്താവിന്റെ കൂടെ തുടര്‍ന്ന് ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു.
മേല്‍പ്പറഞ്ഞ തെളിവുകള്‍ എല്ലാം നിരത്തി മകളുടെ മരണത്തിന്റെ ഉത്തരവാദികള്‍ ഭര്‍ത്താവ് ജസ്റ്റിനും അവരുടെ വീട്ടുകാരുമാണെന്ന് കാണിച്ച് തൃശൂര്‍ എസ്പി നിതീഷ് ചന്ദ്രയ്ക്ക് പരാതി നല്‍കിയിട്ട് രണ്ടു മാസം പിന്നിടുന്നു. മാതാപിതാക്കളും ജനപ്രതിനിധികളും ബന്ധുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും പോലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതിയായി ആരോപിക്കുന്ന ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ പല കാര്യങ്ങളിലും തെറ്റിധരിപ്പിച്ചാണ് തങ്ങളുടെ മകളെ വിവാഹംചെയ്തത്. മകളുടെയും ഞങ്ങളുടെയും സ്വത്തിലായിരുന്നു ജസ്റ്റിന് താല്‍പര്യം എന്നത് വൈകിയാണ് അറിഞ്ഞതെന്ന് ആന്‍ലിയയുടെ മാതാപിതാക്കള്‍ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുന്നതിനായി ഹൈജിനസ് ഗള്‍ഫിലെ ജോലി ഒഴിവാക്കി നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയാണെന്നും ദമ്പതികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടോണി കൊച്ചി, ദാസ് എറണാകുളം പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss