|    Jan 19 Thu, 2017 1:49 am
FLASH NEWS

മകളുടെ ജന്മദിനാഘോഷം റോഡ് ശുചീകരണത്തിന് മാറ്റിവച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃകയായി

Published : 17th October 2016 | Posted By: Abbasali tf

പന്തളം: മകളുടെ ജന്മദിനാഘോഷ ചെലവുകള്‍ റോഡു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച് പന്തളം ബ്ലോക്ക് അംഗം രഘു പെരുമ്പുളിക്കല്‍ മാതൃകയായി.പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വിജയപുരം ഡിവിഷന്‍ അംഗമായ രഘു പെരുമ്പുളിക്കല്‍ ആര്‍ഭാടത്തോടെ ആഘോഷിച്ചിരുന്ന മകളുടെ ജന്മദിന ആഘോഷം ഇക്കുറി സാമൂഹിക സേവനമാക്കി മാറ്റുകയണുണ്ടായത്.പൊതുവഴിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക്  പുനര്‍ ചിന്തനത്തിനുള്ള  അവസരം കൂടി നല്‍കുകയാണ് ഇതിലുടെ ലക്ഷ്യമാക്കുന്നതെന്ന്  അദ്ദേഹം വെളിപ്പെടുത്തി.കുരമ്പാല ജങ്ഷന്‍ മുതല്‍ പെരുമ്പളിക്കല്‍ വരെ രണ്ടു കിലോമീറ്റര്‍ റോഡിന്റെ ഇരു വശവുമാണ് ശുചീകരണം നടത്തിയത്.ശുചീകരണ പ്രവര്‍ത്തനത്തില്‍ മെംബറോടൊപ്പം നാട്ടുകാരും പ്രദേശവാസികളും പങ്കെടുത്തു. നിരവധി സാമൂഹിക സേവനം നടത്തുന്ന രഘു പെരുമ്പുളിക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗമെന്ന നിലയില്‍ ലഭിച്ച ആദ്യ ശമ്പളം വൃക്ക രോഗിക്ക് ചികില്‍സാ സഹായമായി നല്‍കി മാതൃക കാട്ടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക