|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മകളുടെ കസ്റ്റഡി: പിതാവിന്റെ ഹേബിയസ് ഹരജി തള്ളി

Published : 8th September 2017 | Posted By: fsq

കൊച്ചി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. 19 വയസ്സുകാരിയായ മകള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ കൂടെ ജീവിക്കുന്നതു തടയണമെന്നും മകളുടെ കസ്റ്റഡി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി വിധി. പറവൂരിലെ ടി എം ഷെരീഫ് തന്റെ 19 വയസ്സുള്ള മകള്‍ നസ്‌നയെ തടങ്കലില്‍ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണു വിധി. മകളെ കസ്റ്റഡിയില്‍ വച്ചിട്ടുള്ള വ്യക്തി ഒന്നിലധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് എന്നും അത്തരമൊരാളുടെ കസ്റ്റഡിയില്‍ തുടരുന്നത് തടയണമെന്നും ഹാദിയ കേസിലെയും മറ്റും വിധി ഉദ്ധരിച്ച് നടത്തിയ വാദം കോടതി അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം നിലയില്‍ എടുക്കുന്ന തീരുമാനത്തെ തടയുക എന്നതു ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജാതി, മതം, ഭാഷ, ദേശം, കേസുകളില്‍ പ്രതിയായവര്‍, കുറ്റവാളി തുടങ്ങി ആരെയും പങ്കാളിയായി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വേണമെങ്കില്‍ വിവാഹം തന്നെ കഴിക്കാതിരിക്കുകയും ചെയ്യാമെന്നും കോടതി വിലയിരുത്തി. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളുടെ അധികാരം പ്രായപൂര്‍ത്തിയാവുന്നതോടെ പരിമിതമാവുമെന്നും കോടതി വിലയിരുത്തി. സുപ്രിംകോടതിയുടെ ദീപക് ബജാജ് കേസിലെ വിധി ഉദ്ധരിച്ചാണ് ഡിവിഷന്‍ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss