|    Nov 22 Thu, 2018 3:59 pm
FLASH NEWS

മകളും ഭര്‍ത്താവും ചേര്‍ന്ന് മര്‍ദിച്ചെന്നു പരാതി

Published : 19th December 2017 | Posted By: kasim kzm

ഇരിട്ടി: മകളും മകളുടെ ഭര്‍ത്താവും ചേര്‍ന്ന് അമ്മയെയും മാതൃസഹോദരിയെയും മര്‍ദിച്ചെന്നു പരാതി. അങ്ങാടിക്കടവ് കുറ്റാരപ്പള്ളില്‍ അന്നക്കുട്ടി (75), സഹോദരി കുറ്റിയാനിക്കല്‍ ഏലിക്കുട്ടി (85) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നക്കുട്ടിയുടെ മൂത്തമകള്‍ ബിന്‍സിയും ഭര്‍ത്താവ് ബാലനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നിരന്തര പീഡനത്തെ തുടര്‍ന്ന് തന്റെ സ്വത്തു മുഴുവന്‍ മകള്‍ക്കും ഭര്‍ത്താവിനും എഴുതിനല്‍കിയതായി അന്നക്കുട്ടി പറഞ്ഞു. ഇതില്‍ ഏതാനും ചില സ്ഥലത്തെ ആദായം മാത്രമെടുക്കാന്‍ അന്നക്കുട്ടിക്ക് അവകാശം വച്ചിരുന്നു. ഈ സ്ഥലത്തുനിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ച ബിന്‍സിയെയും ബാലനെയും തടഞ്ഞതാണ് മര്‍ദനത്തിന് കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss