മകരവിളക്ക്: ശബരിമല നട ഇന്നു തുറക്കും
Published : 30th December 2015 | Posted By: SMR
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിഗിരിനാഥന്റെ തിരുനട ഇന്നു തുറക്കും. ഇന്നു വൈകീട്ട് 5.30നു മേല്‍ശാന്തി എസ് ഇ ശങ്കരന് നമ്പൂതിരി, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നട തുറന്നു കര്‍പ്പൂരദീപം ജ്വലിപ്പിക്കും. നാളെ പുലര്‍ച്ചെ 4.30ന് നട തുറന്നു പതിവുപൂജകള്‍ നടക്കും. മകരവിളക്ക് മഹോത്സവം ജനുവരി 15നാണ്. മകരവിളക്ക് ഉത്സവത്തിന് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 13നു പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 12നാണ് എരുമേലി പേട്ടതുള്ളല്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.