|    Jan 22 Sun, 2017 5:21 am
FLASH NEWS

മകരവിളക്കു തെളിക്കാനുള്ള അവകാശം മലയരയര്‍ക്കു വിട്ടുനല്‍കണം: പി സി ജോര്‍ജ്

Published : 30th September 2016 | Posted By: Abbasali tf

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ മകരവിളക്കു തെളിക്കാനുള്ള അവകാശം മലയരയ സമുദായത്തിനു വിട്ടുനല്‍കണമെന്നു പിസി ജോര്‍ജ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ടു മലയരയ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ എസ്‌സി, എസ്ടി കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ അനുഭാവപൂര്‍വമായ തീരുമാനമാണു കൈക്കൊണ്ടിരിക്കുന്നതെന്നും സമിതി ഭാരവാഹികള്‍ക്കൊപ്പം പി സി ജോ ര്‍ജ് വാര്‍ത്താസ മ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 25ന് ഈ കേസില്‍ വാദംകേള്‍ക്കാനായി കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ദേവസ്വം സെക്രട്ടറി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, തിരുവിതാംകൂര്‍ രാജകുടുംബം, പന്തളം രാജകുടുംബം, തന്ത്രി കണ്ഠര് മഹേശ്വരര് എന്നിവരാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത്. സര്‍ക്കാര്‍ ഇതര കക്ഷികള്‍ മലയരയര്‍ക്ക് അനുഭാവപൂര്‍വമായ സമവായത്തില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇടപെട്ട് ഈ നിയമസഭാ സമ്മേളന കാലഘട്ടത്തില്‍ തന്നെ വിഷയം പരിഗണനയ്ക്ക് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക