|    Jun 27 Tue, 2017 2:09 am
FLASH NEWS
Home   >  Kerala   >  

മകന് അബദ്ധത്തില്‍ വെടിയേറ്റു;മനംനൊന്ത പിതാവ് സ്വയം വെടിവച്ച് മരിച്ചു

Published : 27th November 2016 | Posted By: mi.ptk

gun death

കൊച്ചി: തോക്ക് തുടക്കുന്നതിനിടെ അബദ്ധത്തില്‍ മകന് വെടിയേറ്റതില്‍ മനം നൊന്ത പിതാവ് സ്വയം വെടിവച്ച് മരിച്ചു. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്‍ട്ടിന്‍ (48) ആണ് മരിച്ചത്.  തലക്ക് വെടിയേറ്റ മകന്‍ മനുവിനെ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ മകന്റെ തലയ്ക്ക് വെടിയേറ്റത്. ഇതില്‍ മനംനൊന്ത മാര്‍ട്ടിന്‍ ഇരട്ടക്കുഴല്‍ തോക്ക് വായിലേക്ക് വച്ച് വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകന്‍ മനുവിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക