|    Mar 23 Thu, 2017 8:02 am
FLASH NEWS

മകന്‍ വാഹനമോടിച്ച കേസ്: ഐജി ഹൈക്കോടതിയില്‍

Published : 11th March 2016 | Posted By: SMR

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത മകനെകൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച രാമവര്‍മപുരം പോലിസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹരജി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവെന്നു ചൂണ്ടിക്കാട്ടി ഐജി സുരേഷ് രാജ് പുരോഹിതാണ് ഹരജി നല്‍കിയത്. മാനദണ്ഡങ്ങള്‍ സ്വീകരിക്കാതെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇത് നിയമപരമല്ലെന്നും കൂടാതെ ആഭ്യന്തര വകുപ്പ് എഡിജിപിയോട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

(Visited 62 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക