|    Mar 29 Wed, 2017 1:20 am
FLASH NEWS

മകന്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവം: ഐജി സുരേഷ് രാജിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Published : 5th March 2016 | Posted By: G.A.G

IG-Suresh

തൃശൂര്‍ : പ്രായപൂര്‍ത്തിയാവാത്ത മകന്‍ പോലിസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഓടിച്ച സംഭവത്തില്‍  രാമവര്‍മപുരം പോലിസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. ഐജിക്കെതിരെ കേസെടുക്കുന്നതില്‍ വിമുഖത കാട്ടിയ വിയ്യൂര്‍ എസ് ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഐജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പോലീസ് വാഹനങ്ങള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രെയിനിങ് ചാര്‍ജുള്ള എഡിജിപി രാജേഷ് ദിവാനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
പുരോഹിതിന്റെ മകന്‍ ഐജിയുടെ കൊടിയും നെയിംബോര്‍ഡുമുള്ള വാഹനവും മറ്റു രണ്ട് പോലിസ് വാഹനങ്ങളും െ്രെഡവറുടെ സാന്നിധ്യത്തില്‍ ഓടിക്കുന്നതിന്റെ മൂന്ന് വീഡിയോദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഐജിയുടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ െ്രെഡവിങ് ലൈസന്‍സില്ലാത്ത മകനാണ് വാഹനം ഓടിച്ചത്. തൃശൂര്‍ പോലിസ് അക്കാദമിയിലെ പോലിസുകാര്‍ തന്നെയാണു ദൃശ്യങ്ങള്‍ പകര്‍ത്തി ഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്കു പരാതി സമര്‍പ്പിച്ചത്.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോ ദൃശ്യങ്ങളാണ് പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നത്.
ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്.
സുരേഷ് രാജ് പുരോഹിത് പോലിസ് അക്കാദമിയിലെ പരിശീലന ഐജിയായി ചുമതലയേറ്റതുമുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും അനുവാദമില്ലാതെ പോലിസ് കാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഐജി പുറപ്പെടുവിച്ച ഉത്തരവ് വിവാദമായിരുന്നു. ഉന്നതര്‍ ഇടപെട്ട് പിന്നീട് ഉത്തരവ് മരവിപ്പിക്കുകയും കാന്റീനില്‍ ബീഫ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day