|    Aug 23 Wed, 2017 7:06 pm
FLASH NEWS

മകന്റെ വിവാഹത്തിന് ജിഎസ്ടി നല്‍കേണ്ടിവന്ന ആദ്യ പിതാവാണ് താനെന്ന് അബ്ദുന്നാസിര്‍ മഅ്ദനി

Published : 10th August 2017 | Posted By: fsq

 

തലശ്ശേരി: ജിഎസ്ടി നല്‍കി മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ആദ്യ പിതാവാണു താനെന്നു പിഡിപി ചെയര്‍മാന്‍ അബ്്ദുന്നാസിര്‍ മഅ്ദനി. തലശ്ശേരി ടൗണ്‍ഹാളില്‍ മകന്‍ ഹാഫിസ് ഉമര്‍ മുക്്താറിന്റെ നിക്കാഹ് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് തനിക്ക് മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യമായത്. ചില കേന്ദ്രങ്ങളില്‍ നിന്നു നീതിയുടെയും മനുഷ്യത്വത്തിന്റെയും പ്രതീക്ഷകള്‍ നല്‍കുന്ന പ്രകാശം തെളിഞ്ഞുവരുന്നുണ്ട്. ഇത്തരം പ്രകാശങ്ങള്‍ ദരിദ്രര്‍, ദലിതര്‍, പീഡിതര്‍, പിന്നാക്ക ജനവിഭാഗങ്ങള്‍ തുടങ്ങിയവരുടെ പ്രതീക്ഷകളായി തെളിഞ്ഞുവരണം. തന്റെ വരവിനു വേണ്ടി പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തവര്‍ക്കും സര്‍ക്കാരിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ-മത പ്രസ്ഥാനങ്ങള്‍ക്കും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങുംതണലുമായി നിന്ന സാധാരണക്കാര്‍ക്കുമെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാവിലെ തലശ്ശേരിയിലെത്തിയ മഅ്്ദനി ഉച്ചയ്ക്ക് 12 ഓടെയാണ് നിക്കാഹ് നടക്കുന്ന ടൗണ്‍ഹാളിലേക്കെത്തിയത്. ഭാര്യ സൂഫിയാ മഅ്ദനി, മകന്‍ സ്വലാഹുദ്ദിന്‍ അയ്യൂബി തുടങ്ങിയവരും ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക