|    Oct 16 Tue, 2018 1:44 pm
FLASH NEWS
Home   >  National   >  

മകന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല; മൃതദേഹവുമായി അമ്മ മഴ നനഞ്ഞത് ഒരു രാത്രി മുഴുവന്‍

Published : 15th September 2017 | Posted By: shadina sdna

ഹൈദരാബാദ്: ഡെങ്കിപ്പനി ബാധിച്ച് മരിച്ച മകന്റെ മൃതദേഹവുമായി അമ്മയും ഇളയ മകനും ഒരു രാത്രി മുഴുവന്‍ മഴനനഞ്ഞ് പെരുവഴിയില്‍ കഴിഞ്ഞു. ഹൈദാരാബാദ് വെങ്കിടേശ്വര്‍ നഗറിലെ കുകട്പള്ളിയിലാണ് സംഭവം. വാടകക്കാരായ അമ്മയും മകനും പത്തു വയസ്സുകാരന്റെ മൃതദേഹവുമായി വീട്ടിലെത്തിയെങ്കിലും വീട്ടുടമ ജഗതീഷ് ഗുപ്ത വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.
തന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് അധിക നാളാവത്തതിനാല്‍ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാനാവില്ലെന്നായിരുന്നു ഉടമയുടെ പ്രതികരണം.  സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെങ്കിപ്പനി പിടിപെട്ടാണ് ഈശ്വരമ്മയുടെ മൂത്തമകന്‍ സുരേഷ് മരിച്ചത്. ഇവരുടെ ദുരവസ്ഥ കണ്ട് അലിവു തോന്നിയ അയല്‍ക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് വന്നാണ് പത്തു വയസ്സുകാരന്റെ മൃതദേഹം മൂടിയത്  ഈശ്വരമ്മ കഴിഞ്ഞ നാലു വര്‍ഷമായി രണ്ട് മക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss