|    Jun 23 Sat, 2018 9:53 pm
FLASH NEWS
Home   >  Kerala   >  

മകന്റെ മര്‍ദനം: തൊണ്ണൂറുകാരന്റെ വാരിയെല്ലു തകര്‍ന്നു

Published : 5th February 2018 | Posted By: sruthi srt

വണ്ണപ്പുറം: ഇടുക്കി വണ്ണപ്പുറത്ത് സ്വത്ത് എഴുതിനല്‍കാത്തതിന് തൊണ്ണൂറുകാരനായ പിതാവിന്
്‌വിമുക്തഭടനായ മകന്റെ മര്‍ദനം.മര്‍ദ്ദനത്തേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു വണ്ണപ്പുറം പുത്തന്‍പുരയില്‍ (കൊളന്തയില്‍) മാധവന്‍(90) ആണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. മാധവന്റെ രണ്ടാമത്തെ മകന്‍ ശശിക്കെതിരേയാണ് പരാതി.

വെള്ളിയാഴ്ച വീട്ടിലെത്തിയ ശശി ഭൂമി എഴുതി നല്‍കണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാതിരുന്നപ്പോള്‍ കട്ടിലില്‍നിന്ന് കഴുത്തില്‍ പിടിച്ചുയര്‍ത്തി ഭിത്തിയോടുചേര്‍ത്ത് ശ്വാസംമുട്ടിക്കുകയും ചെയ്തു. കരഞ്ഞപ്പോള്‍ മുഖത്തിടിക്കുകയും നിലത്ത് തള്ളിയിട്ട് ശരീരത്തില്‍ കയറിനിന്ന് ചവിട്ടിയെന്നും മാധവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റൊരു മകനുമാണ് രക്ഷിച്ചതെന്നും മാധവന്‍ പറയുന്നു. മുന്‍പും ഇത്തരത്തില്‍ ശശി ആക്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss