മകന്റെ കല്യാണം ക്ഷണിക്കാന്‍ പോയ ചിറയിന്‍കീഴ് പഞ്ചായത്ത് ഡ്രൈവറെ ആര്എസ്എസ്സുകാരന് മര്‍ദ്ദിച്ചവശനാക്കി
Published : 11th March 2016 | Posted By: SMR
ചിറയിന്‍കീഴ്: മകന്റെ കല്യാണം ക്ഷണിക്കാന്‍ പോയ ചിറയിന്‍കീഴ് പഞ്ചായത്ത് ഡ്രൈവറെ ആര്എസ്എസ്സുകാരന് മര്‍ദ്ദിച്ചവശനാക്കി. ചിറയിന്‍കീഴ് പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായ തെക്കേപുതുക്കരി നന്ദനത്തില്‍ രവീന്ദ്രനാ (55)ണ് മര്‍ദ്ദനമേറ്റത്. പഞ്ചായത്തിലെ ജോലി കഴിഞ്ഞ ശേഷം വീട്ടിലെത്തിയ രവീന്ദ്രന് മകന്റെ കല്യാണം ക്ഷണിക്കാന്‍ വീടിനു തൊട്ടടുത്ത വീടുകളില്‍ പോകവെ തെക്കേപുതുക്കരി മാടന്നടയില് വച്ച് പുതുക്കരി ഒറ്റിയില്‍ വീട്ടില്‍ ബേബിയുടെ മകന് അണ്ണാച്ചി രാജു രവീന്ദ്രനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഹൃദ്രോഗിയായ രവീന്ദ്രന് മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് രവീന്ദ്രനെ ബന്ധുക്കള്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അണ്ണാച്ചി രാജു നിരവധി കേസുകളിലെ പ്രതിയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ശാര്‍ക്കര കാളിയൂട്ടുമായി ബന്ധപ്പെട്ട് പറവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസ്, ഓണത്തിന് പുതുക്കരി സിദ്ധാര്‍ഥന്റെ വീട്ടിലെ ലൈറ്റുകള്‍ അടിച്ചുതകര്‍ത്ത കേസ്, കോണ്‍ഗ്രസ് നേതാവ് സുരേഷിനെ വധശ്രമത്തിനുള്ള കേസ്, ചിറയിന്‍കീഴ് പോലിസ് സ്റ്റേഷനില്‍ നിലവിലുണ്ട്. ചിറയിന്‍കീഴ് പോലിസില്‍ പരാതി നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.