|    Aug 24 Thu, 2017 10:28 am
Home   >  Todays Paper  >  Page 4  >  

മകനെ വെടിവച്ച ശേഷം പിതാവ് ജീവനൊടുക്കി

Published : 28th November 2016 | Posted By: SMR

അങ്കമാലി: മകനെ വെടിവച്ച ശേഷം പിതാവ് ജീവനൊടുക്കി. അയ്യമ്പുഴ കാവുങ്ങല്‍ വീട്ടില്‍ മാത്യു (50)വാണ് ജീവനൊടുക്കിയത്. വെടിയേറ്റ മകന്‍ മനുവിനെ (20) പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്.
പള്ളിയില്‍ പോയി വന്ന മനുവും, മാത്യുവും തമ്മില്‍ തര്‍ക്കം നടന്നു. തര്‍ക്കത്തെ തുടര്‍ന്ന് മാത്യു തോക്കെടുത്ത് മകന് നേരെ നിറയൊഴിക്കുകയായിരുന്നുവത്രെ.  വെടിയേറ്റ ഉടന്‍ തന്നെ മനു വീടിന് പുറത്തേക്കിറങ്ങി ഓടി. തുടര്‍ന്ന് നാട്ടുകാരാണ് മനുവിനെ ആശുപത്രിയിലെത്തിച്ചത്. മകന്‍ മരിച്ചുവെന്ന് കരുതിയ മാത്യു സ്വയം വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അയ്യമ്പുഴ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് എത്തിയാണ് മാത്യുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. യാത്രാമധ്യ മാത്യു മരിച്ചു. സ്വകാര്യ സെക്യൂരിറ്റി ഏജസിയിലെ ജീവനക്കാരനാണ് മരിച്ച മാത്യു. തോക്കിന് ലൈസന്‍സ് ഉള്ളതാണെന്ന് പോലിസ് പറഞ്ഞു. ഡിവൈഎസ്പി സുദര്‍ശനന്‍, സിഐ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. റോസ്‌ലിയാണ്  ഭാര്യ. മകള്‍: മീനു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക