|    May 27 Sat, 2017 3:39 pm
FLASH NEWS

മകനെ കൊന്ന മാതാവിനെ പിടികൂടി

Published : 13th May 2016 | Posted By: SMR

അങ്കമാലി: ഭര്‍ത്താവുമായുള്ള കലഹത്തെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയ മാതാവിനെ അങ്കമാലി പോലിസ് പിടികൂടി. മൂക്കന്നൂര്‍ പനങ്ങാട്ടുപറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീന(33)യെയാണ് മകനെ കൊന്ന കേസില്‍ അങ്കമാലി പോലിസ് പിടികൂടിയത്.
മൂക്കന്നൂരിലുള്ള ഇവരുടെ വീട്ടില്‍വച്ച് ടീന മകന്‍ ആന്‍വിനെ അഞ്ച് ഉറക്കഗുളികകള്‍ ചുമയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് നല്‍കി മയക്കിക്കിടത്തുകയും പിന്നീട് മകന്റെ കൈയുടെ ഞരമ്പ് മുറിക്കുകയും ചെയ്തു. കരഞ്ഞ് ഒച്ചവച്ചപ്പോള്‍ മകന്റെ വായും മുഖവും കൈ കൊണ്ട് പൊത്തിപ്പിടിച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
മകന്‍ മരണമടഞ്ഞശേഷം സ്വയം ഞരമ്പു മുറിച്ച് മരിക്കാനും ടീന ശ്രമിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day