|    Mar 27 Mon, 2017 10:29 am

മകനെ കൊന്നത് കാഷായവാദികളും മനുവാദികളും: രാധിക വെമുല

Published : 6th October 2016 | Posted By: SMR

knr_gl_tly_rohith_vemula_fa

തലശ്ശേരി: തന്റെ മകനെ കൊലപ്പെടുത്തിയത് കാഷായവാദികളും മനുവാദികളും ചേര്‍ന്നാണെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യപ്പെട്ട രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ സിപിഐ സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അപ്പാറാവു, കേന്ദ്രമന്ത്രിമാരായ ദത്താത്രേയ, സ്മൃതി ഇറാനി, എബിവിപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയിലൂടെയാണ് മകനെ കൊന്നത്. മകന്റെ മരണശേഷം എസ്‌സി, എസ്ടി വകുപ്പ് പ്രകാരം നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
ജുഡീഷ്യറിയും ഭരണകൂടവും നിയമവും എല്ലാം ചേര്‍ന്ന് നിയമവ്യവസ്ഥയെ ദലിതരില്‍ നിന്ന് അകറ്റുകയാണ്. തന്റെ മകന്റെ മരണത്തിനുശേഷമാണ് ഇടതുപാര്‍ട്ടികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടുതുടങ്ങിയത്. ഇതിന്റെ ഫലമായി ഗുജറാത്തില്‍ ദലിത് സമരങ്ങള്‍ ശക്തിപ്പെട്ടു. ഇതുവഴിയാണ് ഇടതുപക്ഷം ഗുജറാത്തിലും ഇടപെട്ടത്. ആര്‍എസ്എസിനെയും ബിജെപിയെയും മോദിയുടെ രാഷ്ട്രീയത്തെയും ചെറുത്തുതോല്‍പിക്കാന്‍ ഈ മുന്നേറ്റത്തിന് കഴിയും. അത് പാര്‍ലമെന്റിനകത്തും രൂപപ്പെടണമെന്നും അവര്‍ പറഞ്ഞു. രോഹിത് വെമുലയുടെ ഇളയ സഹോദരന്‍ രാജ് വെമുലയും പരിപാടിയില്‍ സംസാരിച്ചു.
രോഹിത് മുന്നോട്ടുവച്ച അംബേദ്കര്‍ മാര്‍ക്‌സിസം ആശയമാണ് സംഘപരിവാരത്തിന്റെ ശത്രുവാക്കിയത്. ഇതാണ് രോഹിതിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. ദലിതര്‍ നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം പോലും കവര്‍ന്നെടുക്കാനും പഴയ കാലത്തേക്ക് നയിക്കാനുമാണ് ഭരണകൂടങ്ങളുടെ ശ്രമം.
പുരോഗമന ചിന്താഗതിക്കാരെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന ആര്‍എസ്എസ് നയമാണ് തന്റെ സഹോദരന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേതാവ് സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി എന്‍ ചന്ദ്രന്‍, സി പി മുരളി, പുതുക്കുടി പ്രദീപ്, സി പി ഷൈജന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക