|    Jul 23 Mon, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മകനെ അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

Published : 20th September 2017 | Posted By: fsq

 

മുംബൈ: അമ്മയെ ബലാല്‍സംഗത്തിനിരയാക്കിയ മകനെ അമ്മ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു. രാംചരണ്‍ രാംദാസ് ദ്വിവേദി(21)യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയെയും മറ്റു മൂന്നു പേരെയും വാസൈ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന്, ലൈംഗികത എന്നിവയ്ക്ക് അടിമപ്പെട്ട ദ്വിവേദി തന്റെ അമ്മയെയും രണ്ടാനമ്മയെയും അടക്കം നിരവധി സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കിയതായും പോലിസ് പറഞ്ഞു. മകന്റെ ദുഷ്‌കൃത്യങ്ങള്‍ സഹിക്കവയ്യാതെയാണ് ഇവര്‍ തന്റെ മൂത്ത മകനുമായി ചേര്‍ന്ന് ദ്വിവേദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇവരുടെ തന്നെ സുഹൃത്തുക്കളായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവര്‍ക്ക് 50,000 രൂപയുടെ ക്വട്ടേഷനാണ് ഇതിനായി ഇവര്‍ നല്‍കിയത്. ആഗസ്ത് 20നാണ് ഇയാളെ കൊലപ്പെടുത്തുന്നത്. പിറ്റേന്നുതന്നെ പോലിസ് മൃതദേഹം കണ്ടെടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss