|    Jun 19 Tue, 2018 6:53 am

മകനു വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; പിതാവ് നിരാഹാരസമരത്തിന്‌

Published : 30th January 2017 | Posted By: fsq

 

രാജാക്കാട്: മകന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെ പിതാവ് സമരത്തിനൊരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജകുമാരി കുരുവിളാസിറ്റി സ്വദേശി കൂരാപ്പിള്ളില്‍ ഫിലിപ്പ്. രാജകുമാരി എസ്ബിടി ശാഖയുടെ മുന്നില്‍ നിരാഹാര സമരത്തിനെരുങ്ങുന്നത്.എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഫിലിപ്പിന്റെ മകന്‍ എബിന്റെ തുടര്‍പഠനത്തിന് പണം കണ്ടെത്തുന്നതിനാണ് ഫിലിപ്പ് രാജകുമാരി എസ്ബിടി ശാഖയില്‍ ലോണിന് അപേക്ഷ നല്‍കിയത്. ഇതിനാവശ്യമായ എല്ലാ രേഖകളും നല്‍കുകയുംചെയ്തു. എന്നാല്‍ ഇതിനുശേഷം ബാങ്കില്‍ നിന്നും ഫോണില്‍ വിളിച്ച് ഇദ്ദേഹത്തോട് ലോണ്‍ തരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തി കാര്യം തിരക്കിയപ്പോഴും ലോണ്‍ തരാന്‍ കഴിയില്ലെന്നും നിയമപരമായി എന്തു നടപടി വേണമെങ്കിലും സ്വീകരിക്കാനുമായിരുന്നു മറുപടി. ഫെബ്രുവരി ഒന്നിനും രണ്ടിനും ബാങ്കിനുമുമ്പില്‍ സൂചനാ നിരാഹാരം സമരം നടത്തും. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും മകന്റെ പഠനം മുടങ്ങുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതാണ് തന്നെ സമരത്തിലേക്ക് നയിച്ചതെന്നും ഫിലിപ്പ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഫിലിപ്പ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വൈദ്യുത മന്ത്രി എം എം മണിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss