|    Aug 16 Thu, 2018 1:21 pm
Home   >  Todays Paper  >  page 12  >  

മഅ്ദനി: സെക്രേട്ടറിയറ്റ് ധര്‍ണ വിജയിപ്പിക്കണം

Published : 12th July 2018 | Posted By: kasim kzm

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതിയും പൂര്‍ണമോചനവും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ വിജയിപ്പിക്കണമെന്നു വിവിധ മുസ്്‌ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മഅ്ദനിയുടെ മോചനത്തിനും രോഗശമനത്തിനും വേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാനിപ്ര ഇബ്രാഹീം മൗലവി (കരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം), എ ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), വിഴിഞ്ഞം സഈദ് മുസ്‌ല്യാര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുര്‍ റഹ്മാന്‍ സഖാഫി (സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമ), കല്ലമ്പലം അര്‍ഷദ് ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), നിസാര്‍ മൗലവി പാലുവള്ളി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), കെ കെ സെയ്‌നുദ്ദീന്‍ മൗലവി (അല്‍ഹാദി അസോസിയേഷന്‍), എ സെയ്ഫുദ്ദീന്‍ ഹാജി (കേരള മുസ്‌ലിം ജമാഅത്ത്), ഡോ. എ നിസാറുദ്ദീന്‍ (മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി), അഡ്വ. എ എം കെ നൗഫല്‍ (മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), വൈ സഫീര്‍ ഖാന്‍ മന്നാനി (മുസ്‌ലിം യുവജന ഫെഡറേഷന്‍), മുഹമ്മദ് ശമീം അമാനി (അമാനീസ് അസോസിയേഷന്‍) എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss