|    Jun 25 Mon, 2018 6:08 am
FLASH NEWS
Home   >  Kerala   >  

മഅ്ദനി ഇന്നു സുപ്രീംകോടതിയെ സമീപിക്കും

Published : 2nd August 2017 | Posted By: shins

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകുന്നതിന്റെ സുരക്ഷാ ചെലവ് സ്വയം വഹിക്കണമെന്ന കര്‍ണാടക പോലിസിന്റെ ആവശ്യം തനിക്കു താങ്ങാന്‍ കഴിയാത്തതാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്നു സുപ്രിംകോടതി മുമ്പാകെ അറിയിക്കും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് മഅ്ദനി കേരളത്തിലെത്തുന്നത്.എസിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 19 പേരുടെ യാത്ര, ഭക്ഷണം, താമസം എന്നിവ ചേര്‍ത്ത് 14.8 ലക്ഷം രൂപയാണ് കര്‍ണാടക ആവശ്യപ്പെട്ടത്. പോലിസുകാരുടെ വിമാനയാത്രാ ചെലവ് വേറെയും വരും. ഇന്നലെ ഇക്കാര്യം സുപ്രിംകോടതി മുമ്പാകെ ഉന്നയിക്കാന്‍ മഅ്ദനിയുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനും ശ്രമിച്ചിരുന്നു. എന്നാല്‍, നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെ സ്വകാര്യത സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായതിനാല്‍ വിഷയം ഉന്നയിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് ഇതേ ബെഞ്ചിനു മുമ്പാകെ വിഷയം വീണ്ടും ഉന്നയിക്കാന്‍ തീരുമാനിച്ചത്. സുരക്ഷയ്ക്കു കുറഞ്ഞ ചെലവേ ഈടാക്കാവൂ എന്ന നിര്‍ദേശത്തോടെ തിങ്കളാഴ്ചയാണ് മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യത്തില്‍ ഇളവു നല്‍കിയത്. ഈ മാസം ഒമ്പതിനു നടക്കുന്ന മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനുമായി 14 ദിവസത്തേക്കാണ് മഅ്ദനിക്ക് കേരളത്തില്‍ വരാന്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെയും നാഗേശ്വര്‍ റാവുവും അടങ്ങുന്ന ബെഞ്ച് അനുമതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss