|    Aug 20 Sun, 2017 9:48 am

മഅ്ദനി സുപ്രിംകോടതി വിധി സ്വാഗതാര്‍ഹം: പിഡിപി

Published : 2nd August 2017 | Posted By: fsq

 

പൊന്നാനി: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ജാമ്യത്തില്‍ ഇളവ് നല്‍കിയ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. പിടിയുസി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍, അകമ്പടി വരുന്ന സുരക്ഷാപോലിസിന്റെ ചിലവ് മഅ്ദനി വഹിക്കണമെന്ന വിധി വേദനാജനകമാണ്. ആഗസ്ത 17ന് എറണാംകുളം ടൗണ്‍ഹാളില്‍ ഫാഷിസ്റ്റ് വിരുദ്ധമുന്നണി പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ആത്മഹത്യ ചെയ്ത ദലിത് ചെറുപ്പക്കാരന്‍ വിനായകന്റെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ടി കുഞ്ഞിക്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് വെളിയങ്കോട്, ഫൈസല്‍ കന്മനം, വൈസ് പ്രസിഡന്റ് പി പി അബൂബക്കര്‍, ജോ. സെക്രട്ടറി ഷാഹുല്‍ പള്ളിക്കല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക