|    Dec 12 Tue, 2017 4:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനി: സുപ്രിംകോടതി പരാമര്‍ശം ആശ്വാസകരം- പിഡിപി

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാ ചെലവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ പരാമര്‍ശം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. കോടതി മഅ്ദനിക്ക് അനുകൂലമായ തരത്തില്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പിഡിപി നടത്താനിരുന്ന നിരാഹാരസമരം മാറ്റിവച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മഅ്ദനിയുടെ സുരക്ഷാ ചെലവ് സ്വയം വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരേ രൂക്ഷവിമര്‍ശനമാണ് സുപ്രിംകോടതി നടത്തിയത്. ഇത് കര്‍ണാടക സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്നും പൂന്തുറ സിറാജ് പറഞ്ഞു. സുബൈര്‍ സബാഹി, നിസാര്‍ മേത്തര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക