|    Aug 20 Sun, 2017 3:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ സമീപനം ആശ്വാസകരം: അബ്ദുസമദ് മാസ്റ്റര്‍

Published : 7th August 2017 | Posted By: fsq

 

ശാസ്താംകോട്ട: മഅ്ദനി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ സമീപനം ആശ്വാസം നല്‍കുന്നതാണെന്ന് മഅ്ദനിയുടെ പിതാവ് അബ്ദുസമദ് മാസ്റ്റര്‍. കര്‍ണാടക സര്‍ക്കാരിന്റെ നീതി നിഷേധം തുടരുകയാണ്. കര്‍ണാടകയുടെ നിലപാടിനെതിരേയുള്ള സുപ്രീം കോടതി ഇടപെടലാണ് നീതി നടപ്പാക്കിയത്. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്ത് നിരവധി പേര്‍ ജയിലുകളില്‍ കിടക്കുകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം ചെയ്യാത്ത കുറ്റത്തിന് മകന്‍ ജയിലില്‍ കിടന്നിട്ടും വീണ്ടും കളള ക്കേസില്‍ കുടുക്കി നാട് കടത്തുകയായിരുന്നു. ഈ കേസില്‍ കുറ്റ വിമുക്തനായി വരുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെയും കെട്ടിച്ചമച്ച കേസുകളില്‍ പ്രതിയാക്കാനുള്ള ഗൂഢാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക