|    Aug 21 Mon, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനി : വിധി സര്‍ക്കാരിനേറ്റ തിരിച്ചടി- എസ്ഡിപിഐ

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയോട് കര്‍ണാടക സര്‍ക്കാര്‍ പുലര്‍ത്തിയ സമീപനം ഭരണകൂട ഭീകരത രാജ്യത്ത് അതിശക്തമായി തുടരുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും സുപ്രിം കോടതി വിധി കര്‍ണാടക സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയാണെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവിച്ചു. സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ  മറപിടിച്ച് ഭീമമായ തുക ആവശ്യപ്പെട്ട് യാത്ര മുടക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പീഡിതരോടും ന്യൂനപക്ഷങ്ങളോടും ഐക്യപ്പെടാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ പാര്‍ട്ടിയുടെ അന്ത്യ കൂദാശ ഒരുക്കുകയാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക