|    Nov 18 Sat, 2017 4:41 am
Home   >  National   >  

മഅ്ദനി കേരളത്തിലെത്തി

Published : 6th August 2017 | Posted By: shadina sdna


ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വന്‍ പോലിസ് സുരക്ഷയാണ് മഅ്ദനിക്കായി നെടുംമ്പാശ്ശേരിയില്‍ ഒരുക്കിയത്.  മഅ്ദനിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകളുമായി വിമാനത്താവളത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അല്‍പ സമയത്തിനകം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ റോഡുമാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോകും. കര്‍ണാടക പോലിസും കേരള പോസിസും മഅ്ദനി യെ അനുഗമിക്കുന്നുണ്ട്. ഒമ്പതാം തിയ്യി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കണ്ണൂരിലേക്കു പോകും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2.20 യാത്ര പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് മഅ്ദനി യാത്ര തിരിച്ചത്. അസുഖ ബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് മഅ്ദനി കേരളത്തിലെത്തിയത്.  സി ഐ  റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും മഅ്ദനിയുടെ ബന്ധുവും പിഡിപി നേതാക്കളുമടക്കം ഏഴു പേര്‍ എയര്‍ ഏഷ്യാ വിമാനത്തിലും മറ്റ് 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗവുമാണ് എത്തിയത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക