|    Oct 21 Sat, 2017 9:39 pm
FLASH NEWS
Home   >  Kerala   >  

മഅ്ദനി നെടുമ്പാശേരിയിലെത്തി

Published : 4th July 2016 | Posted By: mi.ptk

MADANI-final

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്റിഗോ എയര്‍ലൈന്‍സ് വിമാനം രാത്രി 8.30ഓടെ നെടുമ്പാശേരിയിലെത്തി. വിലക്കുള്ളതിനാല്‍ കേസിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് പറഞ്ഞ മഅ്ദനി കേരളത്തിലെത്തിയതില്‍ സന്തോഷമുണ്ടെന്നും യാത്രയില്‍ നേരിട്ട തടസം ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു.
യാത്രയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ നിലപാടിനെ തുടര്‍ന്ന് മഅ്ദനിയുടെ യാത്ര തടസപ്പെടുകയും പിഡിപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
രാവിലെ പത്തരയോടെ വിമാനത്തവളത്തിലെത്തിയ മഅ്ദനിക്ക് ബോര്‍ഡിങ് പാസ് നല്‍കിയ ശേഷമാണ് അധികൃതര്‍ യാത്ര അനുമതി നിഷേധിച്ചത്. 12.55ഓടെ മഅ്ദനിയെക്കൂടാതെ വിമാനം പുറപ്പെടുകയും ചെയ്തു. മഅ്ദനിയുടെ കൂടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ തയ്യാറായില്ല.
വിമാന യാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഇഡിഗോ ഓഫീസ് ഉപരോധിച്ചു.യാത്ര നിഷേധിച്ചതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതിനിടെ, ഇന്‍ഡിഗോ വിമാനയാത്ര ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക