|    Dec 14 Thu, 2017 8:52 pm
FLASH NEWS
Home   >  News now   >  

മഅ്ദനി തിങ്കളാഴ്ച കേരളത്തിലെത്തും

Published : 2nd July 2016 | Posted By: mi.ptk

MADANI-final

 

ബാംഗ്ലൂര്‍: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് നാട്ടില്‍ പോകാന്‍ എന്‍ഐഎ വിചാരണ കോടതി എട്ട് ദിവസത്തെ അനുമതി നല്‍കി. ജൂലായ് നാലുമുതല്‍ 12-ാം തിയ്യതി വരെ അനുമതി ലഭിച്ച മഅ്ദനി കര്‍ണാകട പോലീസിന്റെ കാവലോടെ തിങ്കളാഴ്ച കേരളത്തിലെത്തും.
ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന ഉമ്മയെ കാണുന്നതിന് നാട്ടിലെത്താന്‍ അനുവദിക്കണമെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്കുവേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ അപേക്ഷിച്ചിരുന്നു. അനുമതി നല്‍കിയ സുപ്രീം കോടതി അനുമതി എത്ര ദിവസത്തേയ്ക്കായിരിക്കുമെന്ന കാര്യത്തില്‍ വിചാരണ കോടതിയ്ക്ക് തീരുമാനിയ്ക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക