|    Jun 18 Mon, 2018 7:30 am
FLASH NEWS

മഅ്ദനി തലശ്ശേരിയിലേക്ക് പോയി

Published : 9th August 2017 | Posted By: fsq

 

ശാസ്താംകോട്ട: മകന്‍ ഫാഫിസ് ഉമര്‍മുക്താറിന്റെ വിവാഹത്തിന് കാര്‍മികത്വംവഹിക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തലശ്ശേരിയിലേക്ക് യാത്രതിരിച്ചു. ഇന്നലെ രാത്രി 10.30ഓടെ ശാസ്താംകോട്ട റയില്‍വേ സ്‌റ്റേഷനില്‍നിന്നും കണ്ണൂര്‍ എക്‌സ്പ്രസിലാണ് തലശ്ശേരിയിലേക്ക് പോയത്. ഇന്നാണ് വിവാഹം. വിവാഹത്തില്‍ പങ്കെടുത്ത ശേഷം മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍ മടങ്ങിയെത്തും. 11ന് കൊല്ലം ടൗണ്‍ഹാൡ നടക്കുന്ന വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്ത ശേഷം അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി 19 വരെ അന്‍വാര്‍ശ്ശേരിയില്‍ ഉണ്ടാകും. നിരവധിപേരാണ് ഇന്നലെ മഅ്ദനിയെ യാത്രയാക്കാന്‍ റെയില്‍വേസ്റ്റേഷനിലെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കുന്ന ബന്ധുക്കളും മഅ്ദനിയുടെ സഹായികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നിരവധിപ്പേര്‍ മഅ്ദനിയോടൊപ്പം യാത്രതിരിച്ചിട്ടുണ്ട്. കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അന്‍വാര്‍ശ്ശേരിയില്‍ മഅ്ദനിയെ സന്ദര്‍ശിച്ചു. ഇന്നലെയും മഅദനിയെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് അന്‍വാര്‍ശ്ശേരിയില്‍ എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss