|    Aug 19 Sat, 2017 11:07 am
FLASH NEWS
Home   >  Kerala   >  

മഅ്ദനി ഞായറാഴ്ച അന്‍വാറുശ്ശേരിയിലെത്തും

Published : 5th August 2017 | Posted By: G.A.G

 

പിസി അബ്ദുല്ല
കോഴിക്കോട്:  മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാ പിതാക്കളെ കാണാനുമായി  പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഞായറഴ്ച കേരളത്തിലെത്തും. ഉച്ച കഴിഞ്ഞ് 2.25നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ അദ്ദേഹം ബംഗളൂരുവില്‍ നിന്ന് തിരിക്കും. മൂന്നരയോടെ നെടുമ്പാശ്ശേരിയിലിറങ്ങും.
അന്‍വാര്‍ശ്ശേരി ജാമിഅയിലാണ് മഅ്ദനി താമസിക്കുക. ബുധനാഴ്ച തലശ്ശേരിയില്‍ നടക്കുന്ന മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ സംബന്ധിക്കാനായി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് പുറപ്പെടും.
മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനും മറ്റുമായി ഈമാസം ഒന്നുമുതല്‍ കേരളത്തില്‍ വരാന്‍ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ യാത്രാചിലവായി മഅ്ദനി പതിനഞ്ചു ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാട് കാരണം പിഡിപി ചെയര്‍മാന്റെ കേരളത്തിലേക്കുള്ള വരവുമുടങ്ങി.
ലക്ഷങ്ങള്‍ കെട്ടിവച്ച് നാട്ടില്‍ പോവാനാവില്ലെന്നറിയിച്ച് മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് തടസ്സം നീങ്ങിയത്. നേരത്തെ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട 14.8 ലക്ഷത്തിനു പകരം 1,18,295 മഅ്ദനി നല്‍കിയാല്‍ മതിയെന്ന് വെള്ളിയാഴ്ച സുപ്രിം കോടതി ഉത്തരവിട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ക്രൂരത മൂലം മുടങ്ങിയ ദിവസങ്ങള്‍ അധികമായി നാട്ടില്‍ തങ്ങാനും മഅ്ദനിയെ സുപ്രീം കോടതി അനുവദിച്ചു.
നേരത്തെ ഇരുപതോളം സുരക്ഷാ ഉദ്യോഗസ്ഥരെ മഅ്ദനിക്കൊപ്പം കേരളത്തിലേക്കയക്കാനായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സുപ്രീം കോടതി ഇടപെടലിനെതുടര്‍ന്ന് അകമ്പടി ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടാക്കി ചുരുക്കി. രണ്ടു സിഐമാര്‍ മാത്രമാണ്  പിഡിപി ചെയര്‍മാനെ അനുഗമിക്കുക.
മഅ്ദനിയുടെ ഭാര്യ സൂഫിയ നാട്ടിലാണുള്ളത്. ഇളയ മകന്‍ സലാഹുദ്ധീന്‍ അയ്യൂബിയും ബന്ധും പിഡിപി സെക്രട്ടറിയുമായ മുഹമ്മദ് റജീബും മഅ്ദനിക്കൊപ്പമുണ്ടാകും. ഈമാസം 19വരെയാണ് മഅ്ദനി കേരളത്തിലുണ്ടാവുക

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക