|    Dec 17 Sun, 2017 3:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനി: കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം- പിഡിപി

Published : 17th August 2016 | Posted By: SMR

കോഴിക്കോട്: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനകാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെടണമെന്ന് പിഡിപി. സംഘപരിവാരത്തേക്കാള്‍ മോശമായാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പെരുമാറുന്നത്. ജുമുഅ നമസ്‌കരിക്കാന്‍ പോവാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ അദ്ദേഹത്തിന് ചികില്‍സ നിഷേധിക്കുകയാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നും പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി ഇന്ന് നഗരത്തില്‍ റാലിയും സംഗമവും നടത്തും. മഅ്ദനിയുടെ മോചനത്തിനായുള്ള അന്തിമ പ്രക്ഷോഭ പരിപാടികള്‍ റാലിക്ക് ശേഷം ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കും. റാലി ഉച്ചയ്ക്ക് രണ്ടിന് മാവൂര്‍ റോഡ് ജങ്ഷനില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss