|    Aug 21 Mon, 2017 3:47 pm
FLASH NEWS

മഅ്ദനി : കര്‍ണാടക കാണിക്കുന്നത് കാട്ടുനീതി – അഡ്വ. പൗരന്‍

Published : 3rd August 2017 | Posted By: fsq

 

മലപ്പുറം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിക്ക് മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടും കര്‍ണാടക സര്‍ക്കാറിന്റെ നടപടി കാട്ടു നീതിയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ അഭിപ്രായപ്പെട്ടു. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരേ പിഡിപി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതി അനുമതി നല്‍കിയിട്ടും സുരക്ഷയ്ക്കുവേണ്ടി ഭീമമായ തുക കെട്ടിവയ്ക്കണമെന്ന നിലപാടെടുത്ത് അദ്ദേഹത്തിന്റെ കേരളത്തിലേക്കുള്ള യാത്രക്ക് തടസ്സം നില്‍ക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനിയുടെ യാത്ര സുഗമമാക്കാന്‍ കേരള സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് കാവനൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് മെംബര്‍ സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ ജോ.സെക്രട്ടറി അബ്ദുല്‍ ബാരിര്‍ശാദ്, പിസിഎഫ് ജില്ലാ പ്രസിഡന്റ് സലീം ബാബു, പിടിയുസി ജില്ലാ സെക്രട്ടറി അസീസ് വെളിയങ്കോട്, ഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ജസീല്‍ വള്ളിക്കുന്ന്, ജില്ലാ സെക്രട്ടറി ശശി പൂവഞ്ചിന, ഖജാഞ്ചി കെ സി അബൂബക്കര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക