|    Nov 18 Sat, 2017 5:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഅ്ദനി ഇന്ന് അന്‍വാറുശ്ശേരിയിലെത്തും

Published : 6th August 2017 | Posted By: fsq

 

പി  സി  അബ്ദുല്ല

കോഴിക്കോട്: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനുമായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക്് 2.25നുള്ള എയര്‍ ഏഷ്യാ വിമാനത്തിലാണ് അദ്ദേഹം ബംഗളൂരുവില്‍ നിന്നു തിരിക്കുക. 3.30ഓടെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. അന്‍വാറുശ്ശേരി ജാമിഅയിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്്. ബുധനാഴ്ച തലശ്ശേരിയില്‍ നടക്കുന്ന മൂത്ത മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ സംബന്ധിക്കാനായി ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് അന്‍വാറുശ്ശേരിയില്‍ നിന്ന് പുറപ്പെടും. മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനും മറ്റുമായി ഈ മാസം 1 മുതല്‍ കേരളത്തില്‍ വരാന്‍ മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവായി 15 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാട് കാരണം പിഡിപി ചെയര്‍മാന്റെ കേരളത്തിലേക്കുള്ള വരവ് മുടങ്ങി. ലക്ഷങ്ങള്‍ കെട്ടിവച്ച് നാട്ടില്‍ പോകാനാവില്ലെന്ന് അറിയിച്ച് മഅ്ദനി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് തടസ്സം നീങ്ങിയത്. നേരത്തേ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട 14.8 ലക്ഷത്തിനു പകരം 1,18,295 രൂപ മഅ്ദനി നല്‍കിയാല്‍ മതിയെന്ന് വെള്ളിയാഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മുടങ്ങിയ ദിവസങ്ങള്‍ അധികമായി നാട്ടില്‍ തങ്ങാനും മഅ്ദനിയെ സുപ്രിംകോടതി അനുവദിച്ചു. നേരത്തേ ഇരുപതോളം സുരക്ഷാ ഉദ്യോഗസ്ഥരെ മഅ്ദനിക്കൊപ്പം കേരളത്തിലേക്ക് അയക്കാനായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് അകമ്പടി ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടാക്കി ചുരുക്കി. ഈ മാസം 19 വരെ മഅ്ദനി കേരളത്തില്‍ ഉണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക