|    Jun 18 Mon, 2018 7:47 am
FLASH NEWS
Home   >  Kerala   >  

മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തി

Published : 6th August 2017 | Posted By: shins

ശാസ്താംകോട്ട:  ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് രാത്രിയോടെ അന്‍വാര്‍ശ്ശേരിയിലെത്തി. രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനും ബുധനാഴ്ച തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുമായാണ് അബ്ദുന്നാസിര്‍ മഅദനി ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനും മഅ്ദനി മാതാപിതാക്കളെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മഅ്ദനിയെ പിഡിപി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൈനാഗപ്പള്ളിയില്‍ എത്തിക്കുകയായിരുന്നു. അന്‍വാര്‍ശേരിക്ക് സമീപമുള്ള അനിയന്‍ ഹസന്റെ വീട്ടിലെത്തിയാണ് മഅ്ദനി മാതാപിതാക്കളെ കണ്ടത്. കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ നിന്നും മാതാപിതാക്കളായ അബ്ദുല്‍ സമദ് മാസ്റ്ററെയും ആസിയാബീവിയെയും ഹസന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. മഅ്ദനി മറ്റ് ബന്ധുക്കളെയും കണ്ട ശേഷമാണ് അന്‍വാര്‍ശ്ശേരിയിലെത്തിയത്. ബുധനാഴ്ച നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നാളെ കൊല്ലത്തു നിന്ന് തീവണ്ടി മാര്‍ഗ്ഗം തലശ്ശേരിയ്ക്ക് പോകും. അതിന് ശേഷം മടങ്ങിയെത്തുന്ന മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍ തുടരും. തുടര്‍ന്ന് 11ന് കൊല്ലം ടൗണ്‍ ഹാളില്‍ നടക്കുന്ന മകന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss