|    Nov 20 Tue, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഅ്ദനിയുടെ മാതാവ് മരിച്ചു

Published : 7th November 2018 | Posted By: kasim kzm

ശാസ്താംകോട്ട (കൊല്ലം): പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മാതാവ് അസ്മാബീവി (70) മരണപ്പെട്ടു. ശാസ്താംകോട്ട തോട്ടുവാല്‍ മന്‍സില്‍ അബ്ദുല്‍ സമദ് മാസ്റ്ററുടെ ഭാര്യയാണ്.
അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു അസ്മാബീവി. ഇന്നലെ വൈകീട്ട് മൂന്നോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതാവിന്റെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ നാട്ടിലെത്തി മാതാവിനെ കാണാന്‍ നേരത്തേ വിചാരണ കോടതി മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ അദ്ദേഹം കഴിഞ്ഞ 30ന് നാട്ടിലെത്തി മാതാവിനെ കണ്ടിരുന്നു. ഈ മാസം നാലിന് തിരികെ എത്തണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നു കാണിച്ച് വീണ്ടും മഅ്ദനി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് എട്ടു ദിവസം കൂടുതല്‍ നാട്ടില്‍ താങ്ങാന്‍ ബംഗളൂരു എ ന്‍ഐഎ കോടതി അനുമതി ന ല്‍കുകയായിരുന്നു. ഈ മാസം 12 വരെ നാട്ടില്‍ നില്‍ക്കുന്നതിനാണ് മഅ്ദനിക്ക് കോടതി അനുമതിയുള്ളത്.
അസ്മാബീവിയുടെ ഖബറടക്കം ഇന്നു രാവിലെ എട്ടിന് വേങ്ങ ഐസിഎസ് ജുമുഅ മസ്ജിദില്‍ നടക്കും. മറ്റു മക്കള്‍: സിദ്ദീഖ്, ജമാല്‍ മുഹമ്മദ്, മലീഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് താഹ, ഹസന്‍, ഹുസയ്ന്‍. മരുമക്കള്‍: സൂഫിയ മഅ്ദനി, ജാസ്മി, സാജിദ, ഹിദായത്തുല്ല, ഷബ്‌ന, സാലിമ, സജ്‌ന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss