|    Nov 14 Wed, 2018 7:39 pm
FLASH NEWS

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക: പിഡിപി ഉപവാസ സമരം നടത്തി

Published : 1st March 2018 | Posted By: kasim kzm

തൃശൂര്‍: ജനാധിപത്യ രാജ്യത്ത് മഅ്ദനി തുടര്‍ച്ചയായി നീതി നിഷേധങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നത് രാജ്യത്തിനും നിയമവ്യവസ്ഥയ്ക്കും അപമാനകരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി കെ വാസു പറഞ്ഞു.
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, വിചാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുക, സുപ്രീംകോടതിയില്‍ കര്‍ണാടക ഗവണ്‍മെന്റ് നല്‍കിയ ഉറപ്പ് പാലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിഡിപി തൃശൂര്‍ കോര്‍പറേഷനു മുന്‍പില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മജീദ് ചേര്‍പ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സനൂജ് കാളത്തോട്, ന്യൂനപക്ഷസെല്‍ സംസ്ഥാന പ്രസിഡന്റ് കെ കെ കൊച്ചുമുഹമ്മദ്, മുസ്്‌ലിംലീഗ് ജില്ലാ ്രപസിഡന്റ് സി എ റഷീദ്, ദലിത് സെക്രട്ടറി സുകുമാരന്‍ പാലപ്പിള്ളി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ കെ ഷാജഹാന്‍, എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ആരിഫ്, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍, പുതുവൈപ്പിന്‍ സമര സമിതി ജയ്‌ഘോഷ്, മൊയ്തുട്ടി ഹാജി, നാസിഫ് ചാവക്കാട്, ജെന്‍സണ്‍ ആലപ്പാട്ട്, ഉമ്മര്‍ കല്ലൂര്‍, ഡോ. കബീര്‍ മൗലവി, സക്കീര്‍ മാള സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss