|    Nov 21 Wed, 2018 9:42 am
FLASH NEWS

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണം: പിഡിപി ഉപവാസം

Published : 1st March 2018 | Posted By: kasim kzm

കോഴിക്കോട്: മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക, കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിക്കു നല്‍കിയഉറപ്പ് പാലിക്കുക, വിചാരണ ഉടന്‍ പൂര്‍ത്തിയായക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്് പിഡിപി ഏകദിന ഉപവാസം നടത്തി. മാനഞ്ചിറയ്ക്ക് സമീപം നടന്ന ഉപവാസം മനുഷ്യവകാശപ്രവര്‍ത്തകന്‍ എ വാസു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഷറഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. ഖജാഞ്ചി സിദ്ദിഖ് പുതുപ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിഡിപിസംസ്ഥാന സെക്രട്ടറി റസല്‍ നന്തി ആമുഖ പ്രഭാഷണം നടത്തി.
പിഡിപി സെക്രട്ടറി നൗഷാദ് തിക്കോടി, ഡിസിസി ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍, മുസ്തഫ കരുവന്‍തുരുത്തി, ഫസീര്‍ പൂനൂര്‍, ഡോ. ഷറഫുദ്ദീന്‍, അഫ്‌സല്‍ മംഗലം  വിവിധ സംഘടനാ പ്രതിനിധികള്‍സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss