|    Nov 19 Sun, 2017 2:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര : തീരുമാനം നാളെ

Published : 2nd August 2017 | Posted By: fsq

 

പി   സി   അബ്ദുല്ല

കോഴിക്കോട്: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വരണമോ എന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനമെടുക്കുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്്ദനി അറിയിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തിലേക്കു വരാനുള്ള സാമ്പത്തിക ചെലവ് മഅ്്ദനി വഹിക്കണമെന്ന കോടതി ഉത്തരവാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. സുപ്രിംകോടതി അനുവദിച്ചതിനെതുടര്‍ന്ന് ഇന്ന് കേരളത്തിലേക്കു വരാനായിരുന്നു മഅ്്ദനിയുടെ തീരുമാനം. എന്നാല്‍, യാത്രയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെലവായി പതിനാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കണമെന്ന നിബന്ധനയും പുറമെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകളും മഅ്്ദനി വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധനയാണ്  യാത്ര അനിശ്ചിതത്വത്തിലാക്കിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനും കേരളത്തിലേക്കു വരാന്‍ അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍, ലക്ഷങ്ങള്‍ കെട്ടിവയ്ക്കണമെന്ന ഉത്തരവ് തടസ്സമായെന്നും മഅ്്ദനി ഇന്നലെ ഉച്ചയോടെ ശബ്ദ സന്ദേശത്തില്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിനുശേഷവും മഅ്്ദനി കേരളത്തിലേക്കു വരുന്നതു സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള കൂടായാലോചനകള്‍ നടന്നു. സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കാനും അതനുസരിച്ച് കേരളത്തിലേക്കുള്ള യാത്ര തീരുമാനിക്കാമെന്നുമാണ് ഇന്നലെ രാത്രി പത്തു മണിയോടെ മഅ്്ദനിയുടെ തീരുമാനം. അതിനിടെ, മറ്റു ചില സാധ്യതകളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക