|    Mar 28 Tue, 2017 12:06 am
FLASH NEWS

മഅ്ദനിയെ യാത്രചെയ്യാന്‍ അനുവദിച്ചില്ല, ഇന്‍ഡിഗോ പിന്നീട് വഴങ്ങി

Published : 4th July 2016 | Posted By: sdq

ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രോഗിയായ മാതാവിനെ കാണാന്‍  ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ലഭിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയുടെ അനശ്ചിതത്വം നീങ്ങി. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ വിമാനത്തില്‍ കയറ്റില്ലെന്ന ഇന്‍ഡിഗോ വിമാന കമ്പനി ശാഠ്യം പിടിച്ചതോടെ മഅ്ദനിയുടെ യാത്ര തടസപ്പെട്ടിരുന്നു. ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്ക്് ശേഷം മഅ്ദനിയെ ഇന്നു വൈകീട്ടുള്ള വിമാനത്തില്‍ കേരളത്തിലെത്തിക്കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു.
PDP Protestരാവിലെ പത്തരയോടെ വിമാനത്തവളത്തിലെത്തിയ മഅ്ദനിക്ക് ബോര്‍ഡിങ് പാസ് നല്‍കിയ ശേഷമാണ് അധികൃതര്‍ യാത്ര അനുമതി നിഷേധിച്ചത്. 12.55ഓടെ മഅ്ദനിയെക്കൂടാതെ വിമാനം പുറപ്പെടുകയും ചെയ്തു. മഅ്ദനിയുടെ കൂടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ തയ്യാറായില്ല.
വിമാന യാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഇഡിഗോ ഓഫീസ് ഉപരോധിച്ചു.യാത്ര നിഷേധിച്ചതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതിനിടെ, ഇന്‍ഡിഗോ വിമാനയാത്ര ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം ആരംഭിച്ചു.
തടസം നീങ്ങിയതോടെ ഇന്നു വൈകീട്ട്് 7.15നൂള്ള ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനി കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

 


thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day