|    Jul 18 Wed, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മഅ്ദനിയും ചില മനപ്പൊരുത്തങ്ങളും..!

Published : 12th August 2017 | Posted By: fsq

നീതി നിഷേധത്തിന്റെ ഇരയും പ്രതീകവുമാണ് അബ്ദുന്നാസിര്‍ മഅ്ദനി എന്ന കാര്യത്തില്‍ സംഘപരിവാരമല്ലാത്തവര്‍ക്കൊന്നും അഭിപ്രായ വ്യത്യാസമില്ലാതിരിക്കുമ്പോഴും, മഅ്ദനി ‘തീവ്രവാദി’യാണോ അല്ലയോ എന്ന വിവാദത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ രണ്ട് വാദത്തിന്റെയും ഇടയിലായിരുന്നു മുഖമൊളിപ്പിച്ചത്. പൊതുസമൂഹത്തില്‍ മതേതരത്വത്തിന്റെ അപ്പോസ്തലന്‍മാരായി ചമയേണ്ട ഘട്ടത്തില്‍ മഅ്ദനിയെ തീവ്രവാദിയാക്കി തള്ളിപ്പറയുകയാണ് ചിലരുടെ പതിവു രീതി. മഅ്ദനി തീവ്രവാദി തന്നെ എന്ന്് മുമ്പ് കൊടപ്പനക്കല്‍ നിന്നിറങ്ങിയ ഫത്‌വ ഇപ്പോഴും മഷി മായാതെ കിടപ്പുണ്ട്.   കടുത്ത മതേതരവാദികളായ യുവ തുര്‍ക്കികളാണ്  അങ്ങനെ  ഫത്്‌വ  പറയിച്ചതെന്ന ആക്ഷേപവും തിരുത്തപ്പെടാതെ തന്നെ നില്‍ക്കുന്നുണ്ട്്. അത്തിപ്പറ്റ ഉസ്താദിനെപ്പോലുള്ളവരുടെ ശാപം മഅ്ദനി അനുഭവിച്ചേ മതിയാവൂ എന്നാണ് അക്കൂട്ടരിലെ സൈബര്‍ പോരാളികള്‍ ഇടയ്ക്കിടെ ഇപ്പോഴും മാലോകരെ ഓര്‍മിപ്പിക്കുന്നതും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ, രണ്ടര വര്‍ഷം ഒഴിച്ചു നിര്‍ത്തിയാല്‍ മഅ്ദനി പാരതന്ത്ര്യത്തില്‍ തന്നെയാണ്. ഇക്കാലയളവിലൊന്നും മഅ്ദനിയോട് തോന്നാത്ത മുഹബ്ബത്താണ്  ഇപ്പോ ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇപ്പറഞ്ഞവര്‍ക്ക്. മകന്റെ നിക്കാഹിന്  സ്വന്തം പ്രസിഡന്റ് കാര്‍മികത്വം വഹിച്ചതോടെ ഇരുപതു വര്‍ഷത്തിലേറെയായി തടഞ്ഞുവച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഒറ്റ ദിവസം കൊണ്ട്  സാമൂഹിക മാധ്യമങ്ങളിലൂടെ വിളംബരപ്പെടുത്തിയത്. ഇതുവരേയുള്ള എല്ലാ പ്രശ്‌നങ്ങളും ‘കോംപ്രമൈസായെന്നും മഅ്ദനിയുടെ പൊരുത്തം ഇനി സമസ്തയില്‍ സമ്പൂര്‍ണമെന്നുമാണ് ഒരു നേതാവ്് കട്ടായമായി പറയുന്നത്. മഅ്ദനിയുടെ മകന്റെ നിക്കാഹിന്  പ്രസിഡന്റ് കാര്‍മികത്വം വഹിച്ചതിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. എന്തുകൊണ്ടെന്നാല്‍,  തങ്ങള്‍ എല്ലാ സുപ്രഭാത്തിലും കണികണ്ടുണരുന്ന ആ പത്രമാണ് മഅ്ദനിയുടെ മകന്‍  ഒരു ‘മതഭീകരന്റെ ‘ (മുന്‍ സിമി)മകളെയാണ് കെട്ടുന്നതെന്ന് വാര്‍ത്ത കൊടുത്ത് മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവു കിട്ടാതിരിക്കാന്‍ സാഭിമാനം പ്രയത്‌നിച്ചത്.!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss